ജനങ്ങള്‍ മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ലേഖകന്‍; എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് വിഎസിന്റെ മറുപടി- വാര്‍ത്ത പുറത്തുവന്നപ്പോള്‍ വിഎസ് വെട്ടിലായി

വിഎസ് മുദ്രാവാക്യം വിളിക്കേണ്ട വ്യക്തിയല്ലെന്നും നയിച്ചാല്‍ മതിയെന്നുമാണ് ജനവികാരം

  വിഎസ് അച്യുതാനന്ദന്‍ , മുഖ്യമന്ത്രി സ്ഥാനം , ശബ്‌ദരേഖ , സി പി എം
തിരുവനന്തപുരം| jibin| Last Modified ശനി, 23 ഏപ്രില്‍ 2016 (18:24 IST)
ഇടതുമുന്നണി വിജയിച്ചാല്‍ താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നു പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്.


താങ്കള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ലേഖകന്റെ ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് ഒരു ഇംഗ്ലീഷ് മാധ്യമം വളച്ചൊടിച്ചത്. ജനങ്ങളിലും പൊതുവെ ചിന്തിക്കുന്നവരിലും ഇങ്ങനെ ഒരു ആശയം ഡവലപ്പ് ചെയ്യുന്നുണ്ടെന്ന കാര്യം ശാരിയാണെങ്കിലും പാര്‍ട്ടിയും മുന്നണിയുമാണ് വിഷയത്തില്‍ തീരുമാനം എടുക്കുന്നത്. ഇതെന്റെ അഭിപ്രായമായി കണക്കാക്കേണ്ടെന്നും വിഎസ് മറുപടിയായി പറയുന്നുണ്ട്.

വിഎസ് മുദ്രാവാക്യം വിളിക്കേണ്ട വ്യക്തിയല്ലെന്നും നയിച്ചാല്‍ മതിയെന്നുമാണ് ജനവികാരം. ഈ സാഹചര്യത്തില്‍ താങ്കള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നുമാണ് ലേഖകള്‍ ചോദിച്ചത്. ഇതിന് നല്‍കിയ മറുപടിയാണ് വളച്ചൊടിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണത്തെയും കുറിച്ചാണ് വി എസ് കൂടുതലായും അഭിമുഖത്തില്‍ സംസാരിക്കുന്നത്. മോദിയുടെ വിദേശയാത്രകളെയും ജെ എന്‍ യു സര്‍വകലശാലയിലെ വിഷയവും കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചും അദ്ദേഹം നയം വ്യക്തമാക്കുന്നുണ്ട്.

കേരളത്തില്‍ 100ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും ഇടതുപക്ഷം അധികാരത്തില്‍ വന്നാലെ അഴിമതികള്‍ ഇല്ലാതാകൂ. ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ തട്ടിപ്പ് കേസില്‍ വ്യക്തമായ പങ്കുണ്ട്. സരിത എസ് നായരില്‍ നിന്ന് പണം വാങ്ങിയതും പിന്നീട് കേസുകള്‍ ഒത്തു തീര്‍ത്തതും ഉമ്മന്‍ചാണ്ടിയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസുകള്‍ ഇല്ലാതാക്കാനും മറച്ചുവെക്കാനൂമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ശബ്‌ദരേഖയില്‍ വിഎസ് പറയുന്നുണ്ട്.
മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞുവെന്ന് കാട്ടി
ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് വാര്‍ത്ത വന്നത്.

പ്രചരിച്ച വാര്‍ത്തയ്‌ക്ക് വി എസ് നല്‍കിയ മറുപടി:-

താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റാന്‍ ശ്രമം നടക്കുകയാണ്. പുറത്തുവന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. ചില മാധ്യമപ്രവര്‍ത്തകര്‍ തെമ്മാടിത്തരം കാണിക്കുന്നു.തന്നെ വന്നു കണ്ട മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നത് ആരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിഎസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :