ആലപ്പുഴ|
VISHNU N L|
Last Modified വെള്ളി, 17 ജൂലൈ 2015 (15:36 IST)
ഭൂരിപക്ഷ സമുദായത്തെ ചവിട്ടി മതിച്ച് ഒരു ശക്തിയ്ക്കും മുന്നോട്ട് പോകാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത് മതേതരത്വം ന്യൂനപക്ഷ സംരക്ഷണമെന്ന് സംശയിച്ചാല്‍ അതില്‍ തെറ്റ് പറയാനാവില്ല എന്ന കാനം രാജേന്ദ്രന്റെ പ്രതികരണത്തോട് യോജിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സിപിഎമ്മും ഇടത് പാര്‍ട്ടികളും പുനര്‍നിചിന്തനം നടത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും. കാനത്തിന്റെ കണ്ടുപിടുത്തം വളരെ ശരിയാണ്. എന്നാല്‍ അത് നേരത്തെയാകാമായിരുന്നു. കാനത്തിന്റെ ചിന്ത പലരിലും, സമുദായത്തിലും ഉണ്ട്. സിപിഎം ഇക്കാര്യം രഹസ്യമായെങ്കിലും തിരിച്ചറിയുന്നുണ്ട് എന്നുറപ്പാണ്. നേരത്തെ എ കെ ആന്റണി ഇത്തരത്തില്‍ ഒരു നിലപാട് പ്രകടിപ്പിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.