യൂട്യൂബറെ തെറിവിളിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഉണ്ണിമുകുന്ദന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ജനുവരി 2023 (11:43 IST)
യൂട്യൂബറെ തെറിവിളിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഉണ്ണിമുകുന്ദന്‍. തന്റെ പ്രതികരണം മോശമായെന്നു തോന്നിയതുകൊണ്ട് ആ വ്യക്തിയെ പതിനഞ്ചുമിനിറ്റിനു ശേഷം വിളിച്ച് മാപ്പ് ചോദിച്ചെന്നും അച്ഛനേയും അമ്മയേയും മോശം പറഞ്ഞതുകൊണ്ടാണ് താന്‍ ഫോണ്‍ വിളിച്ചതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

താന്‍ തെറി വിളിച്ചിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമമോ അല്ലെങ്കില്‍ ഉണ്ണിമുകുന്ദന്റെ വിഷമമോ ആയി കാണാമെന്നും താരം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

Please spare a minute or two:
തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15
മിനിറ്റിനു
ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.
സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്..
എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേര്‍സനല്‍ പരാമര്‍ശങ്ങളോടാണ്.
നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയാന്‍ ഒരു യുക്തിയുമില്ലാ .
എന്നെ വളര്‍ത്തിയവര്‍ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാന്‍ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാന്‍ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ്
മുകളില്‍ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാല്‍ സിനിമ അഭിപ്രായങ്ങള്‍ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ
ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നെ ഞാന്‍ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോണ്‍ കോള്‍ റെക്കോര്‍ഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോര്‍ഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോര്‍ഡ് ആവണം ... അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം എന്തും ആയിക്കോട്ടേ
പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.
പക്ഷെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ മുന്‍പോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം ഞാന്‍ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാന്‍ പറഞ്ഞിട്ടില്ലാ ..
സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ
'' ഫ്രീഡം ഓഫ് സ്പീച്ച് ' എന്നു പറഞ്ഞു വീട്ടുകാരേ
മോശമായി കാണിക്കരുത് , സിനിമയില്‍ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേള്‍ക്കാന്‍ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.
ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു
മകനും ഇങ്ങനെ ജീവിക്കാന്‍ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേല്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു, അതിനെ വിമര്‍ശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാന്‍ പറ്റില്ല ..
ഉണ്ണി എന്ന ഞാന്‍ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാല്‍ ഞാന്‍ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാര്‍ത്ഥിച്ചും പ്രയത്‌നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി .
വാക്കുകള്‍കൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്‌നേഹം മാത്രം . See u at the movies - Love u all
മാളികപ്പുറം തമിഴ് തെലുങ്ക് വേര്‍ഷനുകള്‍ റിലീസ് ആവുകയാണ്. പ്രാര്‍ത്ഥിക്കണം
Unni Mukundan




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ ...

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്
കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി
കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുപ്പിക്കുന്നത്.

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന ...

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി
ബൈഡന്‍ ഭരണകൂടത്തിന്റെ ഈ ആപ്പ് നയം പ്രകാരം 2023 ജനുവരി മുതല്‍ 9 ലക്ഷത്തിലധികം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട തീരുവാ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.