തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (08:16 IST)
തെരഞ്ഞെടുപ്പ് വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്‍റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരും. ഒരു ദിവസത്തെ യോഗം രാവിലെ 10 മുതല്‍ കോവളം ഗസ്റ്റ് ഹൌസില്‍ വെച്ചാണ് ചേരുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം യോഗത്തില്‍ പ്രധാന വിഷയമാകും.
തിങ്കളാഴ്‌ച തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും യോഗം ചേര്‍ന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ച പരാജയമാകുകയായിരുന്നു. പാലക്കാട് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന ആവശ്യം ജനതാദള്‍ യു യോഗത്തില്‍ ഉന്നയിച്ചേക്കും.
വാര്‍ഡ് വിഭജനത്തില്‍ വിവാദം നിറഞ്ഞപ്പോള്‍ എല്ലാം ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നതായി മുസ്ലിം ലീഗ് യോഗത്തില്‍ വ്യക്തമാക്കും. അതേസമയം, ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തിന്റെ ആവശ്യം ആര്‍ എസ് പി വീണ്ടും ഉയര്‍ത്തും.