പാണക്കാട്|
jibin|
Last Updated:
വെള്ളി, 21 ഓഗസ്റ്റ് 2015 (11:36 IST)
പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ച സാഹചര്യത്തില്‍ അപ്പീൽ പോകേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ലീഗിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. ഇക്കാര്യത്തിൽ തങ്ങള്‍ക്ക് വ്യക്തതയുണ്ട്. തിങ്കളാഴ്ച ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാന്‍ സമയമില്ല. അതുപോലെ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുവായ തീരുമാനമാണ് ഉണ്ടാവേണ്ടത്. അത് എന്തായാലും ലീഗ് അംഗീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റു പാർട്ടികളുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച നടത്തും.
നിരുത്തരവാദപരമായി നിൽക്കുന്ന പാർട്ടിയല്ല ലീഗെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,
മുഖ്യ തെരഞ്ഞെടുപ്പ്
കമ്മിഷണർക്കെതിരായ ലീഗ് ജനറൽ സെക്രട്ടറി കെപിഎ മദീജിന്റെ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.
കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതി വിധിയനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ സഹായങ്ങളും ഇലക്ഷന്‍ കമ്മീഷന് നല്‍കും വകുപ്പ് മന്ത്രിമാര്‍ ഇലക്ഷന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടുള്ള ഇടക്കാല വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണം. പുനര്‍ വിഭജനം നടത്തിയതില്‍ തെറ്റ് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ഇലക്ഷന്‍ കമ്മീഷന് മുന്നോട്ട് പോകാം. സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌തു നല്‍കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എഎന്‍ ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.