തദ്ദേശ തെരഞ്ഞെടുപ്പ്: വിധി പ്രതികൂലമായാൽ മറ്റ് സാദ്ധ്യതകൾ തേടും​- മുനീർ

 എംകെ മുനീർ , തദ്ദേശ തെരഞ്ഞെടുപ്പ് , കോടതി
കോഴിക്കോട്| jibin| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (14:08 IST)
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമര്‍പ്പിച്ച അപ്പീല്‍ പ്രതികൂലമായാൽ മറ്റ് സാദ്ധ്യതകൾ തേടുമെന്ന് പഞ്ചായത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എംകെ മുനീർ. കോടതിയുടെ വിധി എന്താണെന്ന് അറിഞ്ഞ ശേഷം സര്‍ക്കാ‍ര്‍
തുടർ നടപടി സ്വീകരിക്കും. വിഷയത്തില്‍ വിധിക്കു മുമ്പ് പ്രതികരണം നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കോടതിയിൽ ഇനി സവിസ്തരമായ വാദം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സിംഗിൾ ബെഞ്ച് വിധിയെ കുറിച്ച് ഡിവിഷൻ ബെഞ്ച് പരിശോധിക്കുകയാവും ചെയ്യുക. മുൻ സർക്കാരും തങ്ങളുടെ ഇഷ്ടപ്രകാരം വാർഡ് വിഭജനം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വൈകരുതെന്ന് സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നിർബന്ധമുണ്ടെന്നും മുനീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :