കോട്ടയം|
jibin|
Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (20:01 IST)
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെ വിശദീകരണാവുമായി ധനമന്ത്രി കെഎം മാണി രംഗത്ത്. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ സര്‍ക്കാര്‍ നടത്തും. തെരഞ്ഞെടുപ്പ് വിജയത്തിനായി കേരളാ കോണ്‍ഗ്രസ് അടക്കമുള്ള ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി ഒരുങ്ങണം. അതിനായി എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
യുഡിഎഫ് സർക്കാരിന്റെ പ്രവർത്തന മികവും സാമ്പത്തിക നയങ്ങളുടെ ശ്രേഷ്‌ഠതയുടെയും ഫലമായി സാമ്പത്തിക വളർച്ചയിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കുകയാണ്. ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് നമ്മുടെ വികസന നിരക്ക്. ഇത് കേരളത്തിലെ ഓരോ ജനങ്ങൾക്കും അഭിമാനിക്കാൻ വക നൽകുന്നതാണെന്നും മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമര്‍പ്പിച്ച അപ്പീല്‍ പ്രതികൂലമായാൽ മറ്റ് സാദ്ധ്യതകൾ തേടുമെന്ന് പഞ്ചായത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി
എംകെ മുനീർ രാവിലെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ വിധി എന്താണെന്ന് അറിഞ്ഞ ശേഷം സര്‍ക്കാര്‍
തുടർ നടപടി സ്വീകരിക്കും. വിഷയത്തില്‍ വിധിക്കു മുമ്പ് പ്രതികരണം നടത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.