വോട്ടിന് പണം; പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന വീഡിയോ പുറത്ത്, തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് സിപിഎം- പണം നല്‍കുന്ന വീഡിയൊ കാണാം

ദൃശ്യത്തെ തള്ളിപ്പറഞ്ഞ് സിപി മുഹമ്മദ് രംഗത്തെത്തി

 സിപി മുഹമ്മദ് പണം നല്‍കുന്നു, യുഡിഎഫ് , സിപിഎം , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 12 മെയ് 2016 (15:46 IST)
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ സിപി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പുറത്ത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം
പിണറായി വിജയനാണ് ഇത് വ്യക്തമാക്കുന്ന വീഡിയോ ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്‌ നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകണമെന്നും പോസ്‌റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

വീഡിയോയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വീട്ടിലെത്തുന്ന എംഎല്‍എ കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്.

അതേസമയം, ദൃശ്യത്തെ തള്ളിപ്പറഞ്ഞ് സിപി മുഹമ്മദ് രംഗത്തെത്തി. പ്രചാരണത്തിനോട് അനുബന്ധിച്ചുള്ള ഭവനസന്ദര്‍ശനത്തിനിടെ കാന്‍‌സര്‍ രോഗിയായ സ്‌ത്രീയുടെ വീട്ടില്‍ എത്തുകയും അവരുടെ കൈയില്‍ പിടിച്ച് വിശേഷം അന്വേഷിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയുമാണ് താന്‍ ചെയ്‌തത്. വിഷയത്തില്‍ മുന്നണിയും സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-

തെരഞ്ഞെടുപ്പിൽ യു ഡി എഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണ്. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമവും സംസ്ഥാന വ്യാപകമായി യു ഡി എഫ് നേതൃത്വത്തിൽ നടക്കുന്നു.

പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി സി പി മുഹമ്മദ്‌ ഭവനസന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നല്കുന്നത്തിന്റെ ദൃശ്യം ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്.

കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകൾ കാസർകോട് ജില്ലയിൽ കണ്ടെത്തിയതാണ്. പരാജയ ഭീതിയിൽ കണക്കില്ലാതെ പണം ഒഴുക്കുകയാണ് യു ഡി എഫ്.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്‌ നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തയാറാകണം. വോട്ടർമാർക്ക് പണം നല്കി സ്വാധീനിക്കുന്ന സ്ഥാനാർഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങൾ തടയാൻ കര്ശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകൾ ജനങ്ങള്ക്കും നിയമത്തിനും മുന്നില് കൊണ്ടുവരാൻ എൽ ഡി എഫ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
ദുഃഖവെള്ളി ആചരണത്തിന് നാളെ കേരളത്തിലെ എല്ലാ മദ്യശാലകൾ, BEVCO, കൺസ്യൂമർഫെഡ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരും സമൂഹത്തെ ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ...

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി
വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള ആളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് ...