പരാജയഭയം ബിജെപി ക്യാമ്പില്‍ രൂക്ഷം; സിപിഎം- കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയെന്ന് വെങ്കയ്യ നായിഡു

ബിജെപിയെ തോല്‍‌പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വോട്ട് കച്ചവടം നടത്തുകയാണ്

 വെങ്കയ്യ നായിഡു , ബിജെപി ,  നിയമസഭ തെരഞ്ഞെടുപ്പ് , സിപിഎം , യുപിഎ
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 11 മെയ് 2016 (12:40 IST)
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്കെതിരെ
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. പല മണ്ഡലങ്ങളിലും ബിജെപിക്ക് ജയസാധ്യതയുണ്ടെങ്കിലും വോട്ടുമറിക്കാന്‍ സിപിഎം- കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍ 20 വര്‍ഷം മുമ്പ് തന്നെ ബിജെപി
കേരളത്തില്‍ അക്കൌണ്ട് തുറക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തോല്‍‌പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വോട്ട് കച്ചവടം നടത്തുകയാണ്. ബിജെപിയുടെ ജയങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ഈ കൂട്ടുക്കെട്ടാണ്. കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇത്തവണയും ഇത് ആവര്‍ത്തിച്ചേക്കാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

സര്‍ക്കാരിന്റെ കാലത്ത് അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗുമാണ്. ഇരുവരും ചേര്‍ന്നാണ് അഴിമതികള്‍ നടത്തിയിരുന്നത്. ഈ അഴിമതി കഥകള്‍ മൂടിവെക്കുന്നതിന് വേണ്ടിയാണ് സോണിയ വൈകാരിക പ്രസംഗം കേരളത്തില്‍ നടത്തിയത്. താന്‍ ഇന്ത്യക്കാരിയാണെന്ന് സോണിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :