അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (14:15 IST)
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷം പാട്ടത്തിന് നൽകാനുള്ള തീരുമാനം അടിയന്തിരമായി സ്റ്റേ ചെയ്യാനുള്ള
സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി. സംസ്ഥാന സർകാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അടുത്തമാസം 15ന് വിശദമായ വാദം കേൾക്കും. ഇടക്കാല ഉത്തരവെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനുള്ള അവകാശവാദവും,അനുബന്ധരേഖകളും ഹാജരാക്കാം. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമായി കഴിഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം വളരെ നേരത്തെയാണെന്ന് കാണിച്ച് ഹർജി ഹൈക്കോടതി തള്ളിയിരുന്നു.ഇതിനെതിരായ സർക്കാരിന്റെ അപ്പീലിൽ ഹർജി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി.