തിരുവനന്തപുരത്ത് വിവാഹ വീട്ടില്‍ മോഷണം; മോഷണം നടത്തിയത് വീടുപൂട്ടുമ്പോള്‍ അകത്ത് ഒളിച്ചിരുന്ന കള്ളന്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (11:02 IST)
തിരുവനന്തപുരത്ത് വിവാഹ വീട്ടില്‍ മോഷണം. ആറ്റിങ്ങലിലെ കിളിത്തട്ടുമുക്ക് എസ്ആര്‍ വില്ലയിലാണ് മോഷണം നടന്നത്. വധുവരന്മാര്‍ സല്‍ക്കാരത്തിനായി വീട്ടില്‍ നിന്ന് ഓഡിറ്റോറിയത്തിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്. വിവാഹ ശേഷം കുറച്ച് സ്വര്‍ണാഭരണങ്ങള്‍ ഇട്ടശേഷം ബാക്കി വീട്ടില്‍ വച്ചിട്ടാണ് സല്‍ക്കാരത്തിന് പോയത്. ഇവര്‍ക്കൊപ്പം വീട്ടിലെ മറ്റുള്ളവരും പോയി.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. നേരത്തേ വീടിനുള്ളില്‍ കയറി ഒളിച്ചിരുന്ന മോഷ്ടാവാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :