അഭിമന്യു കൊലക്കേസ്: കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം; പ്രതികള്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified ശനി, 17 ഏപ്രില്‍ 2021 (12:28 IST)
അഭിമന്യു കൊലക്കേസിലെ പ്രതികള്‍ അറസ്റ്റിലായി. വള്ളിക്കുന്നം ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തിയ സജയ് ജിത്ത്ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പിന്നാലെ രക്ഷപ്പെടാന്‍ സഹായിച്ചതിന് കൂട്ടുപ്രതി ജിഷ്ണു തമ്പിയേയും പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

പ്രധാനപ്രതിയായ സജയ് ജിത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ഇയാളില്‍ നിന്നാണ് ജിഷ്ണു തമ്പിയെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് അഭിമന്യുവിന് കുത്തേല്‍ക്കുന്നത്. രക്ഷിക്കാനെത്തിയ കാശിനാഥ്, ആദര്‍ശ് ലാല്‍, അനന്തു എന്നിവര്‍ക്ക് കുത്തേറ്റിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :