പുകയില നിയന്ത്രണം: പിഴയായി ലഭിച്ചത് ഒന്നരക്കോടി രൂപ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 1 ജൂണ്‍ 2022 (20:36 IST)
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എന്നറിയപ്പെടുന്ന പുകയില നിയന്ത്രണ നിയമ ലംഘനങ്ങൾക്കെതിരെ പോലീസ് ഈടാക്കിയ ഒന്നരക്കോടി രൂപയിലേറെ വരും. പൊതുസ്ഥലത്തെ പുകവലി നിരോധന ലംഘനത്തിനാണ് ഏറ്റവും കൂടുതൽ കേസും പിഴയും ഉണ്ടായത്. ഒട്ടാകെ 1,64,54,399 രൂപയാണ് പിഴ ഇനത്തിൽ ലഭിച്ചത്.

പൊതുസ്ഥലത്ത് പുകവലിച്ചു ഇനത്തിൽ മാത്രം 15783099 രൂപ ലഭിച്ചു. ഈ സമയത്ത് പൊതു സ്ഥലത്തു പുകവലിച്ച 78883 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിനൊപ്പം പ്രായപൂർത്തി ആകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനു 578 കേസുകളിലായി 281100 രൂപ പിഴയായും ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :