ആഗ്രഹമുണ്ടായിട്ട് എന്തുകാര്യം; എല്ലാവര്‍ക്കും സീറ്റ് നല്‍കുകയെന്നത് നടപ്പുള്ള കാര്യമല്ല- അശോകന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സിപിഐ നിലപാട് വ്യക്തമാക്കുന്നു

അശോകനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ല

    സിപിഐ , അശോകന്‍ , പന്ന്യന്‍ രവീന്ദ്രന്‍ , നിയമസഭ തെരഞ്ഞെടുപ്പ് , മുകേഷ്
കൊച്ചി| jibin| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (15:51 IST)
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ നാല്‍വര്‍ സംഘം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത്
സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ചൂടുപിടിച്ചിരിക്കെ അശേകന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളെ തള്ളി ദേശീയ എക്‌സിക്യൂട്ടിവ്‌ അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്.

ഹരിപ്പാട്‌ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ അശോകന്‍ താത്‌പര്യപ്പെട്ടിരുന്നുവെങ്കിലും സീറ്റ് നല്‍കാന്‍ സാധിക്കില്ല. മത്സരരംഗത്ത് എത്താന്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും സീറ്റ് നല്‍കുകയെന്നത് നടപ്പുള്ള കാര്യമല്ല. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും പന്ന്യന്‍ വ്യക്‌തമാക്കി.

യുഡിഎഫ്‌ ടിക്കറ്റില്‍ നടന്‍ ജഗദീഷ്‌ പത്തനാപുരത്തും, സിദ്ധിഖ്‌ അരൂരും, സിപിഎം സംസ്‌ഥാനാര്‍ഥിയായി മുകേഷ്‌ കൊല്ലത്തും മത്സരിക്കുമെന്നും സിപിഐ ടിക്കറ്റില്‍ അശോകനും മത്സരിക്കുമെന്നായിരുന്നു
പ്രചാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :