തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 8 ജനുവരി 2015 (18:06 IST)
പാര്‍ട്ടിയില്‍ യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചില നേതാക്കള്‍ ഉണ്ടെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. ഇവരാണ് വാര്‍ത്തകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്നും. ഇത്തരക്കാരാണ് കോണ്‍ഗ്രസ് - സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലെ വിവരങ്ങള്‍ തെറ്റായ രീതിയില്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാകരുതെന്ന് ആഗ്രഹമുള്ളവര്‍ ഉണ്ട്. ഇവര്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ കൈമാറുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് നേതാക്കള്‍ പിന്മാറണം. ഏകോപന സമിതിയുടെ അന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തനമാണിതെന്നും എന്‍ പ്രതാപന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി - സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ വിവിധ നേതാക്കള്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവനയുമായി പ്രതാപന്‍ രംഗത്ത് എത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.