നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാനാവൂ എന്ന് സുപ്രീം കോടതി

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 7 ഫെബ്രുവരി 2020 (16:56 IST)
ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കാൻ അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി വാദം കേൾക്കനായി ഈ മാസം 11 ലേയ്ക്ക് മാറ്റി. പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാൻ സാധിയ്ക്കു എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പ്രതികൾക്ക് നിയമ നടപടികൾ സ്വീകരിയ്ക്കുന്നതിനായി ഡൽഹി ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ കാത്തിരിയ്ക്കാൻ ജസ്റ്റ്സ് ആർ ഭാനുമതി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. അതേസമയം വിധി നടപ്പിലാക്കുന്നതിന് പുതിയ മരണ വാറന്റ് പൂറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് തീഹാർ ജെയിൽ അധികൃതർ സമർപ്പിച്ച ഹർജി പാട്യാല ഹൗസ് കൊടതി തള്ളി. പ്രതികൾക്ക് നിയമനടപടി സ്വീകരിയ്ക്കാൻ ഹൈക്കോടതി സമയം അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :