തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (15:53 IST)
തിരുവനന്തപുരം മൃഗശാലയില്‍ 'മലര്‍' എന്നു പേരുള്ള വെള്ളക്കടുവയെത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി മൃഗശാലയില്‍ നിന്നുള്ള ഏഴു വയസുള്ള മലര്‍ - നെ റോഡുമാര്‍ഗ്ഗമാണിവിടെ എത്തിച്ചത്. വെള്ളക്കടുവയ്ക്ക് പകരം സല്‍മാന്‍ എന്നു പേരുള്ള പുലിയെ ഡല്‍ഹി മൃഗശാലയ്ക്ക് കൈമാറും.
വെള്ളക്കടുവയ്ക്കായി പ്രത്യേകം കൂടാണു തയ്യാറാക്കിയിരിക്കുന്നത്. കീരികള്‍ തുടങ്ങിയ ജീവികളൊന്നും അകത്തു കടക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണ് ഈ പ്രത്യേക കൂട്. മലരിന്റെ ഇഷ്ട ഭക്ഷണം ബീഫാണെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ കൂട്ടില്‍ നിന്ന് വിശാലമായ മണ്‍തറയുള്ള മറ്റൊരു കൂട്ടിലേക്ക് തുറക്കാവുന്ന സംവിധാനവുമുണ്ട്.
കാടുകളില്‍ വളരെ അപൂര്‍വമായി മാത്രം കാണാറുള്ള ഇതിനെ മൃഗശാലകളില്‍ പ്രജനനം നടത്തിയാണ് വംശവര്‍ദ്ധന നടത്തുന്നത്. അനക്കൊണ്ടകളുടെ വരവോടെ തിരക്കേറിയ
തിരുവനന്തപുരം മൃഗശാല ഇപ്പോള്‍ വെള്ളക്കടുവയുടെ വരവോടെ വീണ്ടും ത്രില്ലടിച്ചിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.