‘നിയമസഭയില്‍ നടന്നതു പുരുഷപീഡനം’

കണ്ണൂര്‍| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (16:32 IST)
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്നതു സ്ത്രീപീഡനമല്ല മറിച്ച് പുരുഷ പീഡനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.
തങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത ഇടതു വനിത അംഗങ്ങളെ തടയുക മാത്രമാണ് ഭരണകക്ഷിയംഗങ്ങള്‍ ചെയ്തത്. സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനു കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നേരത്തെ ബജറ്റ് ദിനത്തില്‍ തങ്ങള്‍ക്ക് നേരെ ഭരണകക്ഷി എം എല്‍ എമര്‍ അക്രമണം നടത്തിയെന്ന് ആരോപിച്ച് ഇടത് എം എല്‍ എമാര്‍ പരാതി നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :