എസ്എസ്എല്‍ സി പരീക്ഷ : ഒന്‍പതിനു തുടക്കം

തിരുവനന്തപുരം| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (18:38 IST)
ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ഒന്‍പതിനു തുടങ്ങും. അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്‌ ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 2861 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. റെഗുലര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 4,68,495 കുട്ടികളാണ്‌. ഇതില്‍ 2,37,471 ആണ്‍കുട്ടികളൂം 2,31,024 പെണ്‍കുട്ടികളുമാണുള്ളത്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ 4809 വിദ്യാര്‍ത്ഥികള്‍ കൂടുതലായുണ്ട്. ഗള്‍ഫില്‍ 465 ഉം ലക്ഷദ്വീപില്‍ 1128 കുട്ടികളും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്നത് മലപ്പുറം ജില്ലയിലാണ്‌. തിരൂര്‍ വിദ്യാഭ്യാസ ജില്ലയാണ്‌ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല. ഏപ്രില്‍ ആറിനു മൂല്യനിര്‍ണ്ണയം തുടങ്ങും. നാലു സോണുകളിലായി 54 മൂല്യ നിര്‍ണ്ണയ ക്യാമ്പുകളുണ്ടാവുക. ഇത്തവണയും നേരത്തേ ഫലപ്രഖ്യാപനം നടത്താനാണു ലക്‍ഷ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :