മൈക്രോഫിനാന്‍സ് തട്ടിപ്പ്; എസ്എന്‍ഡിപിക്കെതിരെ എഫ്ഐആര്‍

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (11:36 IST)
സമത്വ മുന്നേറ്റ യാത്രയുമായി എസ്‌എന്‍‌ഡിപി നേതാവ് വെള്ളാപ്പാള്ളി നടേശന്‍ മുന്നോട്ട് പോകുന്നതിനിടെ വിവാദമായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യൂണിയനെതിരെ കേസ്.

ആരോപണത്തില്‍ സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആണ് ഇത്.

പണം വകമാറ്റിചെലവഴിച്ചതിനും പലിശയ്ക്ക് നല്‍കിയതിനും പത്തനംതിട്ട യൂണിയന് എതിരെയാണ് എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2007 മുതല്‍ 2011 വരെ മൈക്രോഫിനാന്‍സില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരായിലാണ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റും കെപ്‌കോ ചെയര്‍മാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :