പ്രകൃതിവിരുദ്ധ പീഡനം : യുവാവ് അറസ്റ്റിലായി

എ കെ ജെ അയ്യർ| Last Modified വെള്ളി, 12 മെയ് 2023 (17:59 IST)
വയനാട്: പത്ത് വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് പിടികൂടി. കൽപ്പറ്റ മൊത്തക്കര വാലിപ്ലാക്കിൽ ജിതിൻ എന്ന 27 കാരനെയാണ് പോലീസ് പിടികൂടിയത്.

ഇയാൾ മൂന്നു വർഷങ്ങൾക്ക് മുമ്പും കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഭയന്ന കുട്ടി അന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.

തുടർന്ന് രക്ഷിതാക്കൾ പനമരം പോലീസിൽ പരാതി നൽകി. പോലീസ് പോക്സോ നിയമ പ്രകാരമാണ് ജിതിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :