മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കുവാന്‍ 115 ലക്ഷം

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (18:41 IST)
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട നദികളിലും കായലുകളിലും മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കുവാന്‍ 115 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. മൂന്ന് മത്സ്യസങ്കേതങ്ങള്‍ക്കുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഫിര്‍മയാണ് നിര്‍വ്വഹണ ഏജന്‍സി, മൂവാറ്റുപുഴ, പമ്പ, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് മത്സ്യസങ്കേതങ്ങള്‍ (ഫിഷറീസ് സാങ്ച്വറികള്‍) സ്ഥാപിക്കുവാനുദ്ദേശിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

ഇതുകൂടാതെ നവീന ജലകൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനും മാതൃകാ മത്സ്യകൃഷിയിടങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച 506 ലക്ഷം രൂപയുടെ പദ്ധതിയുടെ ആദ്യഗഡുവായി 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. അഡാക്കായിരിക്കും പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി.

ഇതിനൊപ്പം
സംസ്ഥാനത്ത് ആദ്യമായി എറണാകുളത്ത് എയര്‍കണ്ടീഷന്‍ഡ് ഫിഷ്മാള്‍ സ്ഥാപിക്കുന്നതിന് ആദ്യഗഡുവായി 60 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി
മന്ത്രി അറിയിച്ചു. 311.50 ലക്ഷം രൂപയുടെ പദ്ധതിയാണിത്. വിവിധതരത്തിലുള്ള മത്സ്യങ്ങള്‍ക്കും മത്സ്യോല്പന്നങ്ങള്‍ക്കും മാത്രമായി ആരംഭിക്കുന്ന ഫിഷ്മാളില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഫിഷ്മാളില്‍ ഫ്രഷ് ഫിഷ് സ്റ്റാളുകള്‍, വിവിധ മത്സ്യോല്പന്നങ്ങള്‍, കഫ്റ്റീരിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :