ശബരിമലയിലും നടതള്ളല്‍; മനോരോഗികളെ ബന്ധുക്കള്‍ ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കുന്നു

ശബരിമല:| vishnu| Last Updated: തിങ്കള്‍, 5 ജനുവരി 2015 (12:16 IST)
അഗതികള്‍ക്കും അശരണര്‍ക്കും അഭയം നല്‍കുന്ന കലിയുഗവരദനു മുന്നില്‍ മാനസികനില തെറ്റിയവരെ ബന്ധുക്കള്‍ നടതള്ളുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ അലഞ്ഞുതിരിഞ്ഞ രണ്ട് മനോരോഗികളെ കണ്ടെത്തിയതോടെയാണ് ശബരിമലയിലെത്തുന്ന തീര്‍ഥാടനത്തിനെത്തുന്നവര്‍ കാണിക്കുന്ന മനുഷ്യത്ത്വ രഹിതമായ പ്രവണത തെളിഞ്ഞത്.

കണ്ടെത്തിയവരെ അവരുടെ ബന്ധിക്കളെ ഏല്‍പ്പിക്കുനതിനായി അയച്ചിരിക്കുകയാണ്. ഒരു മലയാളിയെയും വിജയവാഡ സ്വദേശിയെയുമാണ് പോലീസ് കണ്ടെത്തി തിരിച്ചയച്ചത്.
ഈ തീര്‍ഥാടന കാലം കഴിഞ്ഞാല്‍ മാത്രമെ ഇനി എത്രയാളുകള്‍ ഇതേ പോലെ ഉപേക്ഷിക്കപ്പെട്ട് തീര്‍ഥാടക പാതയിലുണ്ട് എന്ന് മനസിലാകു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ തലശ്ശേരി സ്വദേശിയെ ശബരിമലയിലേക്കുള്ള യാത്രക്കിടെ അക്രമാസക്തമായതിനേ തുടര്‍ന്ന് വഴിയിലുപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അമ്മമാര്‍ ഉള്‍പ്പെട്ട സംഘത്തിലാണ് ഇയാള്‍ ശബരിമലയില്‍ എത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. മയക്കുമരുന്നിന് അടിമയായിരുന്നു 38കാരനായ ഇയാള്‍. കൈകളില്‍ മരുന്ന് കുത്തിവച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. മൂന്നു ദിവസം സന്നിധാനം ഗവ. ആസ്പത്രിയില്‍ ചികിത്സിച്ചശേഷം സഹോദരനെ മുംബൈയില്‍ നിന്ന് വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയായിരുന്നു. വിജയവാഡ സ്വദേശിയായ അന്‍പതുകാരനും അക്രമാസക്തനായിരുന്നു. ഇയാള്‍ക്കും പ്രാഥമിക പരിചരണം നല്‍കിയശേഷം പമ്പയില്‍ എത്തിച്ച് ആന്ധ്രാക്കാരായ തീര്‍ത്ഥാടകരുടെ വണ്ടിയില്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ പോലീസ് ഏല്‍പ്പിക്കുകയായിരുന്നു.

സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതൊടെ കേരളാ പൊലീസിനും ദേവസ്വത്തിനുമാണ് തലവേദനയായിരിക്കുന്നത്. തീര്‍ഥാടന കാലം കഴിഞ്ഞ് ആരെങ്കിലും ഇത്തരത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇവരെ തിരികെ ബന്ധുക്കളെ ഏല്‍പ്പിക്കുന്നത് ദുഷ്കരമാണ് എന്നതാണ് കാരണം. ഇനി അന്യ സംസ്ഥാനക്കാര്‍ വല്ലതുമാണെങ്കില്‍ ഇവരുടെ സ്ഥലം കണ്ടെത്തുക എന്നത് അസാധ്യവുമാണ്. ചിലപ്പോള്‍
ഇത്തരക്കാര്‍ മടങ്ങിപ്പോകാന്‍ കൂട്ടാക്കുകയുമില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ...

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുന്നു, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്
രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, ...

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, സ്വർണവില പവന് 71,520 ആയി കുറഞ്ഞു
അക്ഷയതൃതിയ ദിനത്തിന് മുന്‍പായി സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ്. കേരളത്തില്‍ ഇന്ന് ...

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി
കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; ...

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍
പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്.