രേണുക വേണു|
Last Modified വ്യാഴം, 28 ഡിസംബര്‍ 2023 (08:53 IST)
മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകള്‍ നടന്നത്.
ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ച് മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകള്‍ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധ ക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്.