സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (11:52 IST)
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകളാണ്. അതേസമയം രാജ്യത്ത് 122 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു മരണവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1828 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 1634 കേസുകളും കേരളത്തിലാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ ഞായറാഴ്ച 15 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 60 ആക്ടീവ് കേസുകളാണുള്ളത്. ഗോവയില്‍ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :