ശബരിമലയില്‍ വിഐപി തീര്‍ത്ഥാടകരും സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ടെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (18:29 IST)
കൊച്ചി ശബരിമലയില്‍ രണ്ട് തരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധി. ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസോ, വിഐപി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒരാളും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിലക്കല്‍ എത്തിയാല്‍ പിന്നെ എല്ലാവരും സാധാരണ ഭക്തരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത സംഭവത്തില്‍ ഇടപെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഈ വിധി. എന്‍ഹാന്‍സ് എവിയേഷന്‍ കമ്ബനിയുടെ ഒരു പരസ്യമായിരുന്നു വിവാദം സൃഷ്ടിച്ചത്. തീര്‍ത്ഥാടകര്‍ക്ക് വിമാനസര്‍വ്വീസ് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു വെബ്‌സൈറ്റില്‍ ഈ കമ്ബനി പരസ്യം നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :