ശബരിമല സര്‍വീസില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി; നിലയ്ക്കല്‍ ഡിപ്പോയില്‍ നിന്ന് ഏഴു കോടി രൂപ വരുമാനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2022 (12:16 IST)
സര്‍വീസില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി. നിലയ്ക്കല്‍ ഡിപ്പോയില്‍ നിന്ന് ഏഴു കോടി രൂപ വരുമാനമാണ് ഇതുവരെ ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കണ്ടക്ടര്‍ ഇല്ലാത്ത സര്‍വീസുകളാണ് നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി നടത്തുന്നത്. നിലയ്ക്കല്‍ പമ്പാ റൂട്ടില്‍ 171 ചെയിന്‍ സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.

പഴനി, തെങ്കാശി, കോയമ്പത്തൂര്‍ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തര്‍ സംസ്ഥാന സര്‍വീസുകളും കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. 11 ലക്ഷത്തോളം പേരാണ് ശബരിമലയില്‍ ചെയിന്‍ സര്‍വീസിലൂടെ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :