കിളിമാനൂര്‍ റബര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം; കത്തിനശിച്ചത് 21ടണ്‍ റബ്ബര്‍ ഷീറ്റ്

ശ്രീനു എസ്| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2020 (09:42 IST)
കിളിമാനൂര്‍ റബര്‍ ഗോഡൗണില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ കത്തിനശിച്ചത് 21ടണ്‍ റബ്ബര്‍ ഷീറ്റ്. കിളിമാനൂര്‍ കുന്നുമ്മേല്‍ തെക്കേവിളയിലെ സ്വകാര്യ റബര്‍ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഒരുകോടിയിലേറെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

പുലര്‍ച്ചെ മൂന്നുമണിക്കാണ് തീപിടുത്തം ശ്രദ്ധയില്‍ പെടുന്നത്. സംഭവസ്ഥലത്ത് എട്ടു അതിഥി തൊഴിലാളികള്‍ ഉണ്ടായിരുന്നു. അഞ്ച് അഗ്നിരക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഏഴ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :