ഹനീഫ വധം; അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല- ആഭ്യന്തരമന്ത്രി

ഹനീഫ വധം , കോണ്‍ഗ്രസ് , പൊലീസ് , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (13:18 IST)
എ, ഐ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസി ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആരും സംരക്ഷിക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കേസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ല. നാട്ടുകാര്‍ പ്രതികളിലൊരാളെ പിടികൂടിയതില്‍ തെറ്റില്ല. പൊലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് പ്രതികള്‍ കീഴടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. നാട്ടുകാര്‍ പ്രതികളിലൊരാളായ അന്‍സാറിനെ പിടികൂടിയതില്‍ തെറ്റില്ല. പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അയാള്‍ പിടിയിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കേസിലെ പ്രത്യേക അന്വേഷക സംഘാംഗമായിരുന്ന ചാവക്കാട്‌ സിഐ അബ്‌ദുള്‍ മുനീറിനെ ഹനീഫയുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്ന്‌ സ്‌ഥലം മാറ്റി. ചാവക്കാട് ഫനീഫ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘാംഗം സിഐ അബ്ദുള്‍ മുനീറിനെ സ്ഥലം മാറ്റി. മുനീറിനെ സ്ഥലംമാറ്റണമെന്ന് ഹനീഫയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍ സിഐ കെ
സുദര്‍ശനനേയും സ്ഥലം മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :