എൻസിസി കേഡറ്റിന്റെ മരണം; വെടിയുണ്ട അബദ്ധത്തിൽ പൊട്ടിയതാകാമെന്നും പൊലീസ്

എൻസിസി കേഡറ്റിന്റെ മരണം , പൊലീസ് , ധനുഷ് കൃഷ്ണന്‍ , തോക്ക്
കോഴിക്കോട്| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (08:59 IST)
വെസ്റ്റ്ഹില്ലില്‍ എന്‍സിസി കേഡറ്റ് ധനുഷ് കൃഷ്ണന്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് കാരണം തോക്കിൽ അവശേഷിച്ചിരുന്ന വെടിയുണ്ട അബദ്ധത്തിൽ പൊട്ടിയതാകാമെന്നും പൊലീസ്. പരിശീലനത്തിന് ശേഷം തോക്ക് എങ്ങനെ ധനുഷിന്റെ കൈയില്‍ എത്തിയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരാതെ നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്ന് അന്വേഷണസംഘം മേധാവി പറഞ്ഞു.

ധനുഷ് കൃഷ്ണന്‍ വെടിയേറ്റ് മരിച്ചത് പരിശീലനം നടത്തിയ സ്വന്തം തോക്കില്‍ നിന്നാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സാഹചര്യത്തില്‍ പരിശീലനത്തിന് ശേഷം തോക്ക് എങ്ങനെ ധനുഷിന്റെ കൈയില്‍ എത്തിയെന്നും, അതിനുണ്ടായ സാഹചര്യം എന്താണെന്നും അധികൃതര്‍ വിശദീകരണം നല്‍കേണ്ടിവരും. നീളമുള്ള റൈഫ്ളില്‍നിന്ന് സ്വയം വെടിവെക്കണമെങ്കില്‍ കാലുകൊണ്ട് ട്രിഗര്‍ വലിക്കണമെന്നും അതിനുള്ള സാധ്യത കുറവാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാനാണ് അന്വേഷണ ചുമതല.

കോഴിക്കോട് വെസ്റ്റ്ഹില്‍ മിലിട്ടറി ബാരക്സില്‍ പരിശീലനത്തിനത്തെിയ കൊല്ലം പത്തനാപുരം മാലൂര്‍ മാര്‍ത്തോമ ദിവന്നാസിയോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥി ധനുഷ് കൃഷ്ണയാണ് (18) ചൊവ്വാഴ്ച ഉച്ചക്ക് 1.40ഓടെ ഫയറിംഗ്
റെയ്ഞ്ചിന് സമീപം വെടിയേറ്റു മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :