സാനിയയ്‌ക്ക് അക്കിടി പറ്റി; 200 രൂപ കൊടുത്ത് താരം തലയൂരി

സാനിയ മിര്‍സ ,  പൊലീസ് , ട്രാഫിക് നിയമം , തെലുങ്കാന
ഹൈദരാബാദ്| jibin| Last Updated: ചൊവ്വ, 11 ഓഗസ്റ്റ് 2015 (11:21 IST)
ഇന്ത്യന്‍ ടെന്നീസിന്റെ റാണി സാനിയ മിര്‍സയ്‌ക്ക് പിഴ. ട്രാഫിക് നിയമം ലംഘിച്ച് കാറില്‍ നമ്പര്‍പ്ളേറ്റ് സ്ഥാപിച്ചതിനാണു താരത്തിന് പൊലീസ് പിഴ ചുമത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കാറില്‍ നമ്പര്‍പ്ളേറ്റ് സ്ഥാപിച്ചതായി മനസിലാക്കിയ പൊലീസ് സാനിയയുടെ കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് 200 രൂപ പിഴ നല്‍കി അവര്‍ പോകുകയും ചെയ്‌തു. സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണു സാനിയ മിര്‍സ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :