ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 16 മെയ് 2015 (13:13 IST)
കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവിത്യാസങ്ങളൊന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ചര്‍ച്ച ചെയ്‌ത് തീര്‍ക്കാന്‍ പറ്റുന്ന വിഷയങ്ങള്‍ മാത്രമെ കേരളത്തില്‍ നിലനില്‍ക്കുന്നുള്ളു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലാണ് പ്രശ്‌നങ്ങളുടെ കരിനിഴല്‍ ഉള്ളത്. അത് മറച്ചുവെക്കാനായി അവര്‍ യുഡിഎഫിനെ കുറ്റപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയുമാണെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുലിനെ ധരിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം കെപിസിസി പ്രസിഡന്റ് പറഞ്ഞു.