വന്‍ കഞ്ചാവ് വേട്ട: രാമസ്വാമി പിടിയില്‍

തിരുവനന്തപുരം| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (18:43 IST)
തലസ്ഥാന നഗരിയില്‍ വന്‍ തോതില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന അടുപ്പുകൂട്ടാന്‍ പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ രാമസ്വാമി സിറ്റി പൊലീസിന്‍റെ വലയിലായി. 30 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയായ ഇയാളെ ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിപ്രകാരം നടത്തിയ റെയ്ഡിലാണു വലയിലാക്കിയത്. കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണര്‍ റെജി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ രാമസ്വാമിയെ അറസ്റ്റ് ചെയ്തത്.

ഗുണ്ടാ നിയമ പ്രകാരമാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അടുത്തിടെ ഒരു കഞ്ചാവ് കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മൂന്നു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യം കരസ്ഥമാക്കി പുറത്തിറങ്ങി.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ വീടിന്‍റെ രഹസ്യ അറയില്‍ നിന്ന് കിലോക്കണക്കിനു കഞ്ചാവാണു പിടിച്ചെടുത്തത്. ഇയാള്‍ വീണ്ടും കഞ്ചാവ് കച്ചവടം നടത്താനുള്ള തയ്യാറെറ്റുപ്പിലാണു പൊലീസ് ഇയാളെ വലയിലാക്കിയത്. രാമസ്വാമിയെ കരുതല്‍ തടങ്ങലില്‍ പാര്‍ക്കുന്നതിനു വേണ്ടി സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി.

രാമസ്വാമിയുടെ മകന്‍ ശ്രീജിത്ത് കൊലപാതക ശ്രമ കേസിലും മറ്റൊരു മകനായ ശ്രീരാഗ് കഞ്ചാവു കേസിലും പ്രതിയായി ജയിലിലാണ്‌


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :