മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടി: 3 പേര്‍ അറസ്റ്റില്‍

കോഴിക്കോട്| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (19:08 IST)
മുക്കുപണ്ടം പണയം വച്ച് രണ്ട് ബാങ്കുകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു ബാങ്കില്‍
നിന്ന് പണം തട്ടിയത് ദമ്പതികളാണ്‌. പന്തീരങ്കാവ് പെരുമണ്ണ ദേവീകൃപയില്‍ ഉഷ (40), ഭര്‍ത്താവ് ദേവദാസ്, ഇയാളുടെ സുഹൃത്ത് കണ്ണൂര്‍ പാട്യം ശ്രീജിത്ത് (56) എന്നിവരാണു പിടിയിലായത്.

തിരുവണ്ണൂര്‍ കുറ്റിയില്‍പടി സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് പത്ത് ലക്ഷം രൂപ വായ്പയെടുക്കാനുള്ള ശ്രമത്തിലാണ്‌ ഇവര്‍ പിടിയിലായത്. പന്നിയങ്കര എസ്.ഐ ശിവദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കൈയോടെയാണു പിടിച്ചത്.

കണ്ടം‍കുളം ഹഡ്കോയില്‍ നിന്ന് രണ്ടര ലക്ഷം രൂപയും കല്ലായി റോഡ് കെ.ഡി.സി ബാങ്കില്‍ നിന്ന് 18.5 ലക്ഷം രൂപയും ഇതേ തരത്തില്‍ ഇവര്‍ തട്ടിയെടുത്തിരുന്നു. പാളയത്ത് ഒരു ജുവലറിയില്‍ ജീവനക്കാരനായിരുന്ന ശ്രീജിത്താണു ദമ്പതികള്‍ക്ക് കൂട്ടുനിന്നത്. ഈ ബാങ്കുകളില്‍ ഒന്നും തന്നെ കാരറ്റ് അനലൈസര്‍ ഇല്ലാതിരുന്നത് പ്രതികള്‍ക്ക് തുണയായി എന്നാണു പൊലീസ് പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :