ഭൂമി പതിക്കൽ ചട്ടഭേദഗതി; ആവശ്യം ഉന്നയിച്ചത് കെഎം മാണി

ഭൂമി പതിക്കൽ ചട്ടഭേദഗതി , കെഎം മാണി , ഉമ്മന്‍ചാണ്ടി , മലയോരമേഖല
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (12:17 IST)
മലയോര സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയ റവന്യൂ വകുപ്പിന്റെ വിജ്ഞാപനത്തെ ചൊല്ലി കോൺഗ്രസിൽ സംജാതമായ പോരിന് അറുതിവന്നെങ്കിലും ഭൂമി പതിച്ചുനൽകൽചട്ടം ഭേദഗതി ചെയ്യാൻ ആവശ്യമുന്നയിച്ചതിന് പിന്നിൽ മന്ത്രി കെഎം മാണിയാണെന്ന് റിപ്പോര്‍ട്റ്റ്. നാലേക്കർ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കണം. ഇത്തരത്തില്‍ നല്‍കുന്ന ഭൂമി 25 വര്‍ഷത്തിന് ശേഷം മാത്രമെ കൈമാറാവു എന്ന നിബന്ധന നീക്കണമെന്നും മാണി ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിൽ 2012 മേയ് 9ന് ചേർന്ന യോഗത്തിലാണ്
മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. നാലേക്കർ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കണം. ഇത്തരത്തില്‍ നല്‍കുന്ന ഭൂമി 25 വര്‍ഷത്തിന് ശേഷം മാത്രമെ കൈമാറാവു എന്ന നിബന്ധന ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് 2005 ജൂൺ ഒന്ന് വരെയുള്ള കയ്യേറ്റങ്ങൾക്ക് നിയമസാധുത നൽകികൊണ്ട് വിജ്ഞാപനം ഇറക്കിയത്. 1977 വരെയുള്ള കാലത്ത് കൈവശമാക്കിയ ഭൂമിക്കു സാധുത നൽകണമെന്ന ആവശ്യം ഉയർന്നപ്പോൾ 2001 വരെയുള്ള എല്ലാ കൈവശഭൂമിക്കും സാധുത നൽകാനായിരുന്നു സർക്കാരിന്റെ നീക്കം.

മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പറയുന്നത്. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് സര്‍ക്കാര്‍ ഇത് ഇറക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കയ്യേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കെ, കയ്യേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ്. ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതിയും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. സംഭവം വിവാദമായതോടെ ഭേദഗതി പിൻവലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത
ഏപ്രിലില്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ...