പരവൂര്‍ ദുരന്തം : ക്ഷേത്ര പരിസരത്തിനടുത്തുള്ള കാറുകള്‍ ഭീതിപരത്തുന്നു

ക്ഷേത്ര പരിസരത്തിനടുത്തുള്ള കാറുകള്‍ ഭീതിപരത്തുന്നു

കൊല്ലം, പരവുര്‍, വെടിക്കെട്ട്, കാര്‍, അപകടം kollam, paravur, fireworks, car, accident
കൊല്ലം| സജിത്ത്| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (11:28 IST)
പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടത്തിന്‍റെ അലയൊലി ഇനിയും വിട്ടുമാറിയില്ല എന്നതിനൊപ്പം ക്ഷേത്ര പരിസരത്തിനടുത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലോക്ക് ചെയ്ത രണ്ട് കാറുകള്‍ ജനത്തിനും അധികാരികള്‍ക്കും ഇപ്പോഴും തലവേദനയായിരിക്കുകയാണ്.

നീലയും വെള്ളയും നിറത്തിലുള്ള രണ്ട് കാറുകളില്‍ കമ്പക്കെട്ടിനു കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണെന്നാണു സൂചന.
പുറ്റിങ്ങല്‍ ക്ഷേത്ര വളപ്പില്‍ നിന്ന് ഉദ്ദേശം 800 മീറ്റര്‍ അകലെയുള്ള പരവൂര്‍ ശാര്‍ക്കര ക്ഷേത്ര വളപ്പിലാണു ഈ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

പൊലീസ് ഇത് നേരത്തേ തന്നെ കണ്ടെത്തിയെങ്കിലും ജനം കൂടുതല്‍ പരിഭ്രാന്തരാകേണ്ട എന്ന് കരുതി ഈ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ലോക്ക് ചെയ്തിരിക്കുന്ന കാറുകള്‍ ഇതുവരെ തുറന്നിട്ടില്ല. പുറത്തെ താപനില ഉയര്‍ന്നാല്‍ ഇത് കാറുകള്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയേക്കാം എന്നാണു ജനത്തിനു പേടി. കമ്പത്തിനുള്ള വെടികള്‍ എത്തിക്കാനാണ് ഈ കാറുകള്‍ ഉപയോഗിച്ചെതെന്നാണു കരുതുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :