വിദ്യാർത്ഥിനികളെ പീഡിപ്പിച്ച 5 പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച 5 പേര്‍ പിടിയില്‍

മട്ടന്നൂര്‍| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (14:09 IST)
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 17 വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂരിനു സമീപത്തെ സ്കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസുകാരിയേയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്ലസ് വണ്ണിനു
പഠിക്കുന്ന കുട്ടിയേയുമാണ്6 അംഗ സംഘം പീഡിപ്പിച്ചത്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ത്ഥിനികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസ് കേസെടുത്തത്. ഷഫീക്, നൌഷാദ് എന്നിവരെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റുള്ളവരെ കഴിഞ്ഞ ദിവസമാണു പിടികൂടിയത്.

കേസിലെ ഒരു പ്രതി ഗള്‍ഫിലേക്ക് കടന്നിട്ടുണ്ട്. ഇയാള്‍ക്കു വേണ്ടി പൊലീസ് ലുക്കൌട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണിപ്പോള്‍. പ്രതികളില്‍ ഒരാളായ പതിനേഴുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരിയാരം വെമ്പടി സ്വദേശികളായ റഹനാസ് (21), റം‍ഷാദ് (24), കൊളാരി സ്വദേശി ഷാനിദ് (19), റിയാസ് (24) എന്നീ മറ്റു നാലു പേരെ കോടതിയിലും ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :