തിരുവനന്തപുരം|
Last Updated:
ബുധന്‍, 19 ഒക്‌ടോബര്‍ 2016 (15:01 IST)
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക്
സെമിസ്ലീപ്പര്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയനാട് സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതി തിരുവനന്തപുരത്ത് ട്രെയിനിംഗിനു വന്നതായിരുന്നു.
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഒരു സ്ത്രീയായിരുന്നു ബുക്ക് ചെയ്തിരുന്നത് എങ്കിലും കൊല്ലത്തെത്തിയപ്പോള്‍ ഒരു പുരുഷനായിരുന്നു കയറിയത്. വഴിയില്‍ വച്ച് നല്ല ഉറക്കത്തിലായപ്പോള്‍ യുവാവ് സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നു എന്നാണു പരാതിയില്‍ പറയുന്നത്.
എന്നാല്‍ ബസ് മാറിക്കയറിയ അപരിചിതനായ ഒരാളാണ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് ട്രാവല്‍ ഏജന്‍സി അധികാരികള്‍ പറയുന്നത്. അതേ സമയം ബസ് സര്‍വീസ് അധികാരികളുടെ അറിവോടെയാണു യുവാവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണു ഡി.ജി.പി ക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്.