പോക്സോ കേസിൽ 60കാരൻ പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (13:47 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ശാസ്തവട്ടം ഹാഷിർ മൻസിലിൽ ഹാഷിറിനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറു മാസങ്ങളായി പെൺകുട്ടിയും കുടുംബവും ഹാഷിറിന്റെ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോകുന്ന തക്കത്തിനാണ് ഇയാൾ ഫ്‌ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്.

പീഡന വിവരം പെൺകുട്ടി സ്‌കൂളിൽ സഹപാഠികളെ അറിയിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് പോലീസിൽ പരാതി നല്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :