1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one admission community quota also comes with single window from next year

പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു

SSLC Result 2024 Live Updates
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്‌കൂളുകളിലാണ് അപേക്ഷ നല്‍കുന്നത്. സ്‌കൂള്‍ അധികൃതര്‍ അപേക്ഷ പ്രകാരം ഡേറ്റ എന്‍ട്രി നടത്തുകയാണ് ചെയ്യുന്നത്. ഈ രീതി പൂര്‍ണമായും അവസാനിപ്പിക്കാനാണ് നീക്കം.
 
പിന്നോക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ അതാത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്മ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ്  ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്ക് മാത്രമാണ് ഈ സീറ്റില്‍ പ്രവേശനം പാടുള്ളു. എന്നാല്‍ ചില മാനേജ്‌മെന്റുകള്‍ സമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 21,347 സീറ്റില്‍ പ്രവേശനം നടന്നു.
 
അടുത്ത ലേഖനം
തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി