ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിനു ലഭിക്കുന്ന നികുതി എത്ര?

രേണുക വേണു| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (08:25 IST)

പെട്രോളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന നികുതി എത്രയാണ്? ഇപ്പോഴത്തെ പെട്രോള്‍ വില അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന് കേരളത്തിനു ലഭിക്കുന്ന നികുതി 24 രൂപയാണ്. പെട്രോള്‍ നികുതി കൂടുതല്‍ ലഭിക്കുന്നത് കേന്ദ്രത്തിനു തന്നെയാണ്. ഇന്ധന നികുതിയെ ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനെ കേരളം ശക്തമായി എതിര്‍ക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ വരുമാനത്തില്‍ 8,000 കോടി രൂപയുടെ കുറവുണ്ടാകും. ഇന്ധന നികുതിയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളുമായി യോജിച്ച പ്രതിഷേധം അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :