സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ ചുമതലയേറ്റു

കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു

thiruvananthapuram, kamal, director, cinema തിരുവനന്തപുരം, കമല്‍, സംവിധായകന്‍, സിനിമ
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 14 ജൂലൈ 2016 (12:32 IST)
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ ചുമതലയേറ്റു. നിലവില്‍ സംവിധായകനായ രാജീവ് നാഥായിരുന്ന് ചെയര്‍മാന്‍‍. ശാസ്തമംഗലത്തെ ഓഫീസിലെത്തിയാണ് കമല്‍ ചെയര്‍മാനായി ചുമതലയേറ്റത്.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്‍റാണ് കമല്‍‍. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് രാജീവ് നാഥ് രാജിസന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ ആദ്യഘട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ പ്രിയദര്‍ശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ നിയമിച്ചത്.

അതേസമയം ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ലെനിന്‍ രാജേന്ദ്രൻ ബുധനാഴ്ച ചുമതലയേറ്റിരുന്നു. ഡിസംബര്‍ ആദ്യവാരത്തോടെയാണ് ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നത്. ഇതിനായുള്ള ഒരുക്കം ജൂലൈ അവസാനവാരത്തോടെ ആരംഭിക്കേണ്ടതിനാലാണ് വേഗത്തിലുള്ള ഈ നിയമനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :