പുതുതലമുറ സമൂഹത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കേണ്ടതുണ്ട്, വ്യത്യസ്ത സാമ്പത്തികശേഷിയുള്ള യുവാക്കൾ സംരംഭകരാകാൻ മുന്നോട്ടു വരുന്നുവെന്ന് പിണറായി വിജയൻ

യുവജനങ്ങൾക്കിടയിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിർവഹിച്ചു. ജനകീയാസൂത്രണം, സഹകരണപ്രസ്ഥാനം, കുടുംബശ്രീ, സാക്ഷരതാ മിഷൻ എന്നീ നൂതന ആശയങ്ങളുടെ തുടർച്ചയെന്ന നി

aparna shaji| Last Modified വ്യാഴം, 14 ജൂലൈ 2016 (10:56 IST)
യുവജനങ്ങൾക്കിടയിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്നലെ നിർവഹിച്ചു. ജനകീയാസൂത്രണം, സഹകരണപ്രസ്ഥാനം, കുടുംബശ്രീ, സാക്ഷരതാ മിഷൻ എന്നീ നൂതന ആശയങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് സ്റ്റാർട്ട് അപ്പ് വില്ലേജിന്റെ രണ്ടാം ഘട്ടവും ആരംഭിച്ചിരിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

പുതുതലമുറ വിവരസാങ്കേതികവിദ്യയുടെ പ്രയോഗങ്ങളിലൂടെ നമ്മുടെ സമൂഹത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്. ഒരു പുതിയ രീതിയിലിലുള്ള സംരംഭകസംസ്ക്കാരത്തിനാണ് ഇവിടെ തുടക്കം കുറിക്കപ്പെടുന്നത്. കുറച്ചുനാൾ മുൻപ് വരെ സംരംഭകർ എന്നാൽ വ്യവസായഭീമന്മാരെ മാത്രമാണ് നമുക്ക് ഓർമ വന്നിരുന്നത്. എന്നാൽ ഇന്ന് വ്യത്യസ്ത സാമ്പത്തികശേഷിയുള്ള യുവാക്കൾ പോലും സംരംഭകരാകാൻ മുന്നോട്ടു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :