പാലക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (09:17 IST)
പാലക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. ഒളിവില്‍ കഴിയുകയായിരുന്ന പഴമ്പാലക്കോട് സ്വദേശി മിഥുനാണ് കീഴടങ്ങിയത്. ഇയാള്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. മിഥുന്റെ സഹാദരനടക്കം ആറുപേര്‍ നേരത്തേ കീഴടങ്ങിയിരുന്നു. യുവമോര്‍ച്ച നേതാവ് അരുണ്‍കുമാറാണ് കൊല്ലപ്പെട്ടത്.

ഹൃദയത്തിനേറ്റ കുത്താണ് മരണകാരണം. ചികിത്സയിലിരിക്കെ മാര്‍ച്ച് 11നാണ് മരണം സംഭവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :