ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം ; രണ്ടുപേരുടെ നില ഗുരുതരം

നഗരമധ്യത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റവരില്‍ രണ്ടാമത്തെ യുവാവും മരിച്ചു

പാലക്കാട്, അപകടം, മരണം, ബൈക്ക് palakkad, accident, death, bike
പാലക്കാട്| സജിത്ത്| Last Modified ശനി, 30 ഏപ്രില്‍ 2016 (13:41 IST)
നഗരമധ്യത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റവരില്‍ രണ്ടാമത്തെ യുവാവും മരിച്ചു. പാലക്കാട് ഒലവക്കോട് പൂച്ചിറ മാരാത്തുവീട്ടില്‍ വേണുഗോപാലന്‍ മകന്‍ വിവേക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ന് താരേക്കാട് മോയന്‍ സ്കൂളിനു സമീപമാണ് അപകടം നടന്നത്.

അപകടത്തില്‍ കല്‍മണ്ഡപം ടാഗോര്‍ നഗര്‍ ചിന്നപ്പയുടെ മകന്‍ ഷഫീല്‍ (18) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഇവരെക്കൂടാതെ പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. പറളി സ്വദേശി അഫ്സല്‍, കല്‍മണ്ഡപം വടക്കുമുറി സ്വദേശി പരേതനായ ഉമ്മറിന്റെ മകന്‍ ബഷീര്‍ (18) എന്നിവരാണ് ചികിത്സയിലുള്ളത്.

ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടി തീ പടര്‍ന്നു പിടിച്ചു. മരിച്ച ഷെഫീലിന്റെ ദേഹത്തും തീപടര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഫീല്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പേതെന്ന മരണത്തിന് കീഴടങ്ങിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :