വസ്ത്രം മാറ്റുന്ന മുറിയിൽ ചൂലിനടിയിൽ ഒളിക്യാമറ വച്ചയാൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 29 മെയ് 2022 (18:31 IST)
എറണാകുളം: എറണാകുളം ജില്ലയിലെ പാമ്പാക്കുട വെള്ളച്ചാട്ടത്തിനടുത്ത് സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനായുള്ള മുറിയിൽ ഒളിക്യാമറ വച്ചയാളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെള്ളച്ചാട്ടം കാണാനെത്തിയ മൂവാറ്റുപുഴ സ്വദേശികളുടെ പരാതിയിൽ മലപ്പുറം സ്വദേശയായ ഒരാളെയാണ് പിടികൂടിയത്.

മുറി ഉള്ള കോട്ടേജിന്റെ സാമീപത്തു ഒരു ചെറുപ്പക്കാരൻ കറങ്ങിനടക്കുന്നതു കണ്ടാണ് സംശയം തോന്നി മുറിയിൽ പരിശോധിച്ചത്. തുടർന്നാണ് ഭിത്തിയിൽ ചാരി വച്ചിരുന്ന ചൂലിനടിയിൽ നിന്ന് ക്യാമറ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.

പാമ്പാക്കുടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ എന്നാണു സൂചന. കൂടുതൽ പേർ ഇയാൾക്കൊപ്പം ഉണ്ടോ എന്നാണു പോലീസ് അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :