തൃശൂർ|
jibin|
Last Modified ശനി, 7 ജനുവരി 2017 (15:22 IST)
കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും രംഗത്ത്. ക്വാറി ഉടമകളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നടത്തറ മണ്ഡലം പ്രസിഡന്റായ എംഎൽ ബേബിയുടെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനമാണ് എ ഗ്രൂപ്പില്‍ ഭിന്നതയ്‌ക്ക് വഴിവച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി ബേബിയുടെ വീട്ടില്‍ എത്തിയത് ചായ കുടിക്കാന്‍ മാത്രമാണെന്നും അതൊരു സന്ദര്‍ശനമായിരുന്നില്ലെന്നുമാണ് ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
എ ഗ്രൂപ്പ് സീനിയർ നേതാവായ പിഎ മാധവൻ ഡിസിസി പ്രസിഡന്റായിരിക്കെയാണു നടത്തറ മണ്ഡലം പ്രസിഡന്റായ ബേബിയെ ക്വാറി വിഷയത്തില്‍ കെപിസിസി സസ്‍പെൻഡ് ചെയ്തത്.
കെപിസിസി ജനറൽ സെക്രട്ടറി സജി ജോസഫിനെ കമ്മിഷനായി നിയമിച്ച ശേഷമായിരുന്നു സസ്പൻഷൻ. ഡിസിസി താക്കീതു ചെയ്തിട്ടും പരസ്യമായി ക്വാറിക്കാരുടെ കൂടെനിന്നുവെന്നും ഇതു സംശയാസ്പദമാണെന്നുമായിരുന്നു കമ്മിഷൻ കണ്ടെത്തൽ. തുടർന്നു മണ്ഡലം പ്രസിഡന്റുസ്ഥാനത്തുനിന്നു ബേബിയെ നീക്കി. എ ഗ്രൂപ്പു നേതാക്കൾ ആലോചിച്ച ശേഷമായിരുന്നു നടപടി.