ജനുവരി 14ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലൂടെ കറങ്ങി നടന്നാല്‍ കോണ്‍ഗ്രസ് തകരുമോ ?

ഉമ്മന്‍ചാണ്ടി ഇന്ദിരാഭവന്റെ പടിചവിട്ടുമോ ?; മുന്‍ മുഖ്യമന്ത്രി പുതുപ്പള്ളിയിലൂടെ കറങ്ങി നടന്നാല്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലാകും!

 oommen chandy , vm sudheeran , congress , DCC , Ramesh chennithala ,  vm sudheeran , KPCC , രാഷ്ട്രീയകാര്യ സമിതി , ഉമ്മന്‍ചാണ്ടി ,  കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം , രമേഷ് ചെന്നിത്തല , കെപിസിസി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 ജനുവരി 2017 (20:18 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകളെ തള്ളി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചു. ജനുവരി 14ന് രാവിലെ പത്തുമണിക്ക് ഇന്ദിരാഭവനിലാണ് യോഗം. ഡിസിസി പുനഃസംഘടനയില്‍ കടുത്ത അതൃപ്‌തിയുള്ളതിനാല്‍ ഉമ്മന്‍ചാണ്ടി നിര്‍ണായക യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

രാഷ്ട്രീയകാര്യ സമിതിക്ക് പുറമെ പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ യോഗവും 14ന് ചേരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കൂടി സൗകര്യം നോക്കിയായിരിക്കും യോഗം വിളിക്കുക എന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയോട് യാതൊരു ചര്‍ച്ചയ്‌ക്ക് മുതിരാകാതെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിന്റെ തിയതി നിശ്ചയിക്കുകയായിരുന്നു.

ഡിസിസി പുനഃസംഘടനയിലെ അതൃപ്‌തിയും കോൺഗ്രസ് നേതാവ് കെ മുരളീധരൻ തൊടുത്തുവിട്ട വിവാദങ്ങള്‍ക്കും പിന്നാലെ ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ നിന്ന് എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ചാണ്ടി വിട്ടു നിന്നാല്‍ പുതിയ വിവാദങ്ങളിലേക്കും പ്രതിസന്ധിയിലേക്കുമായിരിക്കും കോണ്‍ഗ്രസും യുഡിഎഫും എത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :