പ്രവാസി മലയാളികളുടെ ബാങ്ക് നിക്ഷേപം ഒരു ലക്ഷം കോടി കവിഞ്ഞു

തിരുവനന്തപുരം| VISHNU N L| Last Updated: തിങ്കള്‍, 22 ജൂണ്‍ 2015 (17:42 IST)
പ്രവാസി മലയാളികളുടെ കേരളത്തിലെ ബാങ്ക് നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 2014ല്‍ ഇത് 93,883 കോടിരൂപയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം നിക്ഷേപം വരുന്നത്. യുഎഇ ൽ നിന്നു 38.7 ശതമാനവും സൗദി അറേബ്യയിൽ നിന്നു 25.2 ശതമാനവും പ്രവാസി നിക്ഷേപം വരുന്നു.

സംസ്ഥാനതല ബാങ്ക് കമ്മറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിലെ പ്രവാസി നിക്ഷേപം ഏറ്റവും അധികം ഉള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂര്‍ ബാങ്കിലാണ്.
26,613 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ. ഫെഡറൽ ബാങ്കിൽ 23,214 കോടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 14,456 കോടി രൂപയുടെ പ്രവാസി നിക്ഷേപവുമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :