പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 24 ജൂലൈ 2015 (17:19 IST)
തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ച കത്ത് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി.

സാങ്കേതികവും നിയമപരവുമായ ‌തടസങ്ങളാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സമയക്കുറവും, പ്രവാസികളില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തതുമൊക്കെയാണ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ച തടസങ്ങള്‍. സമയക്കുറവ് ഉള്ളതിനാൽ ഈ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ വോട്ടിങ് അനുവദിക്കാനാകില്ല. എന്നാൽ, കേന്ദ്രം അനുവദിച്ചിരിക്കുന്ന മാതൃകയിൽ നേരിട്ട് വന്ന് വോട്ട് ചെയ്യാൻ അനുവദിക്കാവുന്നതാണെന്നും കമ്മീഷന്‍ പറയുന്നു.

തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കേ ഓൺലൈൻ വോട്ടിങിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാനാകില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 22000 മണ്ഡലങ്ങളും ഒരു ലക്ഷത്തോളം സ്ഥാനാർഥികളും ഉള്ളതിനാൽ വിപുലമായ തയ്യാറെടുപ്പ് ആവശ്യമാണ് എന്നും മാത്രമല്ല ഇതിനായി പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും ച‌ട്ടങ്ങൾ ഭേദഗതി ചെയ്യണം എന്നും കമ്മീഷന്‍ കത്തില്‍ എടുത്തുപറയുന്നു.

പ്രവാസികളിൽ കൂടുതൽപേർക്കും കംപ്യൂ‌ട്ടർ പരിജ്ഞാനമില്ലാത്തതും ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വരാനിരിക്കുന്നതും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
ഒക്ടോബർ മൂന്നാംവാരമാണ് തദ്ദേശ ഭരണ തിരഞ്ഞെ‌ടുപ്പ്. നവംബർ ഒന്നിനു മുൻപായി പുതിയ ഭരണസമിതികൾ അധികാരമേറ്റെടുക്കണം.

ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഓൺലൈൻ വോട്ടിങ് സംവിധാനം ഏർപ്പെടുത്തുക അസാധ്യമാണെന്നാണ് കമ്മീഷൻ നിലപാട്. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ഓൺലൈൻ വോട്ടിങ് ഏർപ്പെടുത്തുന്നതിന് അനുകൂല നിലപാ‌ടെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു